Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephant Attack

സൂ​ര്യ​നെ​ല്ലി​യി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണം; മാ​രി​യു​ടെ കു​ടും​ബ​ത്തി​ന് ആ​ദ്യ​സ​ഹാ​യ​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ നൽകും

തി​രു​വ​ന​ന്ത​പു​രം: ചി​ന്ന​ക്ക​നാ​ലി​ലെ സൂ​ര്യ​നെ​ല്ലി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല​പ്പെ​ട്ട മാ​രി​യു​ടെ കു​ടും​ബ​ത്തി​ന് ആ​ദ്യ​സ​ഹാ​യ​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. മാ​രി​യു​ടെ കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നെ കു​ട്ടി​ക​ളു​ടെ മെ​ൻ​ഡ​റാ​യി നി​യോ​ഗി​ക്കും. എ​ല്ലാ മാ​സ​വും 5000 രൂ​പ വീ​തം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​താ​പി​താ​ക്ക​ൾ മ​ര​ണ​പ്പെ​ട്ടാ​ൽ കു​ട്ടി​ക​ൾ വ​ഴി​യാ​ധാ​ര​മാ​കു​ന്ന രീ​തി ഇനി ഉ​ണ്ടാ​കി​ല്ല. അ​വ​രു​ടെ സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും. കു​ട്ടി​ക​ളു​ടെ റേ​ഷ​ൻ സം​വി​ധാ​നം സൗ​ജ​ന്യ​മാ​ക്കു​മെ​ന്നും മന്ത്രി വ്യക്തമാക്കി.

മ​നു​ഷ്യ-​വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​മ​ഗ്ര പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കും. മു​ന്പ് മൃ​ഗ​ങ്ങ​ൾ കാ​ട്ടി​നു​ള്ളി​ൽ ആ​യി​രു​ന്നു. ഇ​പ്പോ​ൾ ജ​നവാസമേ​ഖ​ല​യി​ൽ ത​ന്നെ തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

കാറിനെ കുത്തിമറിച്ച് പടയപ്പ, കൊമ്പിൻ മുനയിൽ സഞ്ചാരികൾ

മൂന്നാർ: മൂന്നാറിൽ വീണ്ടും ഭീതിപരത്തി പടയപ്പ കൊന്പന്‍റെ വിളയാട്ടം. മൂന്നാർ -ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലായിരുന്നു വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തി കൊന്പൻ വാഹനങ്ങൾക്കു നേരേ ആക്രമണത്തിനും തുനിഞ്ഞു. കൊമ്പന്‍റെ മുന്നിൽ പെട്ട ഒരു കാറും അതിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാഞ്ഞെത്തിയ കൊമ്പൻ കാർ കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു.

രണ്ടു മൂന്നുവട്ടം കാർ കുത്തിമറിക്കാനും തള്ളിനീക്കാനും പടയപ്പ ശ്രമിച്ചു. അതിനിടെ, മനഃസാന്നിധ്യം വിടാതെ ഡ്രൈവർ കാർ സ്റ്റാർട്ട്ചെയ്യുകയും മുന്നോട്ടു നീക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അന്തര്‍ സംസ്ഥാന പാതയില്‍ തലയാര്‍ ഭാഗത്തു സഞ്ചരിക്കുകയായിരുന്ന പടയപ്പ അതു വഴി എത്തിയ എല്ലാ വാഹനങ്ങളെയും ആശങ്കയിലാഴ്ത്തി. ഈ വഴി സഞ്ചരിച്ച  കാര്‍ കൊമ്പന്‍റെ ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കാറിന്‍റെ മുകള്‍ഭാഗത്തു തുമ്പിക്കൈകൊണ്ട് അമര്‍ത്തിയതോടെ കാറിന്‍റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. കാറിനെ ആക്രമിക്കുന്നതു കണ്ട മറ്റു വാഹനങ്ങളിലുള്ളവര്‍ ഉച്ചത്തില്‍ ഹോണടിച്ചു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാറാതെനിന്ന പടയപ്പെയെ വെട്ടിച്ചു കാര്‍ മുന്നോട്ടെടുത്തു യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു പിക്കപ്പ് വാനിന്‍റെ സമീപത്ത് എത്തി ഉരസിയ പടയപ്പ മറ്റു വാഹനങ്ങളുടെ സമീപത്തേക്കു പാഞ്ഞടുത്തിരുന്നു.

മദപ്പാട് കണ്ടെത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനം വകുപ്പിന്‍റെ നിരിക്ഷണത്തിലായിരുന്ന പടയപ്പ ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും മൂന്നാറിലെ റോഡിലിറങ്ങി ഭീഷണി ഉയര്‍ത്തുന്നത്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് പടയപ്പയ്ക്കു മദപ്പാട് ഉണ്ടെന്നു വനം വകുപ്പ് സ്ഥിരീകരിച്ചത്.

പിന്നീട് പടയപ്പയെ നിരീക്ഷിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ രണ്ടു സംഘങ്ങളെയും ചുമതലപ്പെടുത്തിയിരുന്നു. എസ്റ്റേറ്റ് ജനവാസമേഖലകളില്‍ തുടര്‍ന്നു വരുന്നതിനിടയിലായിരുന്നു മദപ്പാട് കണ്ടെത്തിയത്. ഇതും ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിരുന്നു. വാഹനത്തെ ആക്രമിച്ചതോടെ പടയപ്പയെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

Kerala

കാട്ടാനയാക്രമണം; മൃ​ത​ദേ​ഹം മൂ​ന്നു മ​ണി​ക്കൂ​റോ​ളം വ​ഴി​യി​ൽ ത​ട​ഞ്ഞു പ്ര​തി​ഷേ​ധം

ഇ​​​​രി​​​​ട്ടി : കാ​​​​ട്ടാ​​​​ന​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ യു​​​​വാ​​​​വ് കൊ​​​​ല്ല​​​​പ്പെ​​​​ടാ​​​​ൻ കാ​​​​ര​​​​ണം ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നി​​​​സം​​​​ഗ​​​​ത​​​​യാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചു മൃ​​​​ത​​​​ദേ​​​​ഹം മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചു. പ​​​​രി​​​​യാ​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ​​​​നി​​​​ന്നു പോ​​​​സ്റ്റ്​​​​മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30 ഓ​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​വു​​​​മാ​​​​യെ​​​​ത്തി​​​​യ ആം​​​​ബു​​​​ല​​​​ൻ​​​​സ് ആ​​​​ദി​​​​വാ​​​​സി നേ​​​​താ​​​​വ് സി.​​​​കെ. ജാ​​​​നു​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ൾ ത​​​​ട​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ത​​​​ങ്ങ​​​​ൾ​​​​ക്കു​​​വേ​​​​ണ്ടി സം​​​​സാ​​​​രി​​​​ക്കാ​​​​ൻ ഒ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​രും വ​​​​രേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു സ​​​​മ​​​​രം. പ്ര​​​​തി​​​​ഷേ​​​​ധം വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റ​​​​ര വ​​​​രെ നീ​​​​ണ്ടു. ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ നേ​​​​രി​​​​ട്ടെ​​​​ത്തി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം. തു​​​​ട​​​​ർ​​​​ന്ന് ക​​​​ള​​​​ക്ട​​​​റു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി ത​​​​ളി​​​​പ്പ​​​​റ​​​​ന്പ് ആർഡിഒ സി.​​​​വി. പ്ര​​​​കാ​​​​ശ​​​​ൻ സ്ഥ​​​​ല​​​​ത്തെ​​​​ത്തി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

കു​​​​ടും​​​​ബ​​​​ത്തി​​​​ന് ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക​​​യു​​​ടെ ആ​​​​ദ്യ​​​​ഗ​​​​ഡു ഇ​​​​ന്ന് കൈ​​​​മാ​​​​റാ​​​​മെ​​​​ന്നും അ​​​​നീ​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ​​​​യ്ക്ക് ജോ​​​​ലി, മ​​​​ക്ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സം എ​​​​ന്നീ കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്ന് അ​​​​നു​​​​കൂ​​​​ല തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​ക്കാ​​​​മെ​​​​ന്നും സി.​​​​വി. പ്ര​​​​കാ​​​​ശ​​​​ൻ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി.

ആ​​​​ന​​​മ​​​​തി​​​​ൽ നി​​​​ർ​​​​മാ​​​​ണം മേ​​​​യ് 30നു​​​ള്ളി​​​ൽ ​പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​മെ​​​​ന്നും ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ അ​​​​യ​​​​ഞ്ഞ​​​​ത്.​​​​ പി​​​​ന്നീ​​​​ട് ആ​​​​റ​​​​ര​​​​യോ​​​​ടെ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ മൃ​​​​ത​​​​ദേ​​​​ഹം വീ​​​​ടി​​​​നു സ​​​​മീ​​​​പം സം​​​​സ്ക​​​​രി​​​​ച്ചു.

Kerala

കാട്ടാന കൂറ്റന്‍ മരം മറിച്ചിട്ട് വീടു തകർത്തു

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.

നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.

2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്‍റെ മകന്‍ അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.

നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.

Kerala

കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: അട്ടപ്പാടിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

പാലക്കാട്: കടുവ സെൻസസിനിടെ കാണാതായ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കാട്ടാന ആക്രമണത്തിൽ മരിച്ചു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം നടത്തിയ തിരച്ചിലിലാണ് മുള്ളി വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്ന് ദാരുണസംഭവമുണ്ടായത്.

 

Kerala

പു​തു​ക്കാ​ട് ഇ​ഞ്ച​ക്കു​ണ്ട് പ​ന്തു​പാ​റ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി; വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

തൃ​ശൂ​ർ: പു​തു​ക്കാ​ട് ഇ​ഞ്ച​ക്കു​ണ്ട് പ​ന്തു​പാ​റ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. നാ​ല് ആ​ന​ക​ളാ​ണ് പ​റ​മ്പു​ക​ളി​ല്‍ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത്. കൊ​ട്ടി​ശേ​രി സ​ണ്ണി​യു​ടെ പ​റ​മ്പി​ലെ 200 ഓ​ളം വാ​ഴ​ക​ളും വി​ള​വെ​ടു​ക്കാ​റാ​യ 500 ഓ​ളം മു​ള​ക് തൈ​ക​ളും റ​ബ​ര്‍ മ​ര​ങ്ങ​ളും ആ​ന​ക​ള്‍ ന​ശി​പ്പി​ച്ചു. മ​ന്ത്രി​ക്കു​ത്ത് ഹ​നീ​ഫ, എ​ട​ത്തി​നാ​ല്‍ മാ​ണി, കൈ​തി​ക്ക​ല്‍ തോ​മ​സ്, നീ​ണ്ടു​ത​ലി​ക്ക​ല്‍ ജ​സ്റ്റി​ല്‍ എ​ന്നി​വ​രു​ടെ പ​റ​മ്പു​ക​ളി​ലും ആ​ന​ക​ള്‍ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു.

പ​റ​മ്പു​ക​ളു​ടെ വേ​ലി​യും ആ​ന​ക​ള്‍ ത​ക​ര്‍​ത്ത നി​ല​യി​ലാ​ണ്. ആ​ന​ക​ള്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ക​ണ്ട ക​ര്‍​ഷ​ക​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​രെ​ത്തി​യാ​ണ് ഇ​വ​യെ കാ​ടു​ക​യ​റ്റി​യ​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച സ​ണ്ണി​യു​ടെ പ​റ​മ്പി​ല്‍ നാ​ലാം ത​വ​ണ​യാ​ണ് ആ​ന​ക​ള്‍ എ​ത്തു​ന്ന​ത്. മു​ന്‍​പ് കൃ​ഷി ന​ശി​പ്പി​ച്ച​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ഇ​തു​വ​രെ ല​ഭി​ച്ചി​ല്ലെ​ന്നും ക​ര്‍​ഷ​ക​ന്‍ പ​റ​യു​ന്നു.

Latest News

Corehub Up